
ചെങ്ങന്നൂർ: അഭിപ്രായ സ്വാതന്ത്ര്യത്തെയും. സമരങ്ങളെയും ഭയപ്പെടുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലവിലെ ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും ഫാസിസം പൂർണമായും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെന്റ് ആണ് രാജ്യം ഭരിക്കുന്നതെന്നും അതുകൊണ്ടാണ് സിപിഐ സെപ്റ്റംബർ ഒന്നിന് നടത്താൻ ചിരിച്ചിരുന്ന സമരത്തിലായി ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന്. യാത്ര റെയിൻ റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എ അരുൺകുമാർ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ്. മാന്നാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ഹരികുമാർ. ജില്ലാ കമ്മിറ്റി അംഗം സ്ലം ഷാ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് എഐവൈഎഫ് ജില്ലാ ഭാരവാഹികളായ അംജാദ് സുബൈർ ഷുഹൈബ് മുഹമ്മദ്. സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനസ് പൂവാലം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.










